cds

ആലുവ: നഗരസഭ സി.ഡി.എസിന് കീഴിലെ ബാലസഭ കുട്ടികളുടെ ഫുട്‌ബാൾ ടീമിന് ബൂട്ട്, ജേഴ്‌സി, ഫുട്‌ബാൾ എന്നിവയുടെ വിതരണം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി ബൈജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പൂഴിത്തറ, സി.ഡി.എസ് ചെയർപേഴ്‌സൺ ലളിത ഗണേശൻ, രഞ്ജിനി വേണുഗോപാൽ, സിജിത, പ്രസന്ന ജോയി, സിംപിൾ റോസ്, മനോമണി, അൻസ എന്നിവർ സംസാരിച്ചു.