public
അസി. പബ്ളിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേരള അസി. പബ്ളിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ സുവർണ്ണജൂബിലി ആഘോഷം ഉദ്ഘാടനം ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് നിർവഹിച്ചു. ഹൈക്കോടതിക്കു സമീപത്തെ എം.കെ. ദാമോദരൻ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ സംഘടനയുടെ പ്രസിദ്ധീകരണമായ പ്രോസിക്യൂട്ടേഴ്സ് വോയ്സിന്റെ പ്രകാശനം പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി നിർവഹിച്ചു. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീളുന്ന കലാസാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ ലാൽജോസ് നിർവഹിച്ചു. ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ അഡ്മിനിസ്ട്രേഷൻ എം.എസ്. ഗിരീഷ് പഞ്ചു, പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ മനോജ്. കെ. ജോൺ തുടങ്ങിയവർ പ്രഭാഷണം നടത്തി. സംഘടനയുടെ മുൻകാല ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു. പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർമാരായ ഫരീദ മജീദ്, എ. ഷീബ, വി.പി. ഈശ്വരി, പി. പ്രേംനാഥ്, അസി. പബ്ളിക് പ്രോസിക്യൂട്ടർമാരായ വി.എം. മുഹമ്മദ് ഷാഫി, എം.ഡി അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.