മരട്: മരട് സർവീസ് സഹകരണ ബാങ്കിന്റെ അംഗ കുടുംബങ്ങളിലെ വിദ്യാർത്ഥി പ്രതിഭകൾക്കുള്ള പുരസ്കാര വിതരണം സ്വാതന്ത്ര്യ ദിനത്തിൽ നടക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ, 10,12 ക്ലാസുകളിലെ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവർക്കും മരടിലെ സർക്കാർ വിദ്യാലയമായ മാങ്കായിൽ എച്ച്.എസ്.എസിൽ നിന്ന് ഉന്നത വിജയം നേടിയവരുമായ എഴുപതോളം വിദ്യാർത്ഥികൾക്ക് കാഷ് അവാർഡുകളും പുരസ്കാരങ്ങളും സമ്മാനിക്കും. മരട്, കുണ്ടന്നൂർ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഹെഡ് ഓഫീസിനു മുന്നിലും നെട്ടൂർ പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ബാങ്കിന്റെ നെട്ടൂർ ശാഖാ പരിസരത്തും നടക്കുന്ന ചടങ്ങുകളിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ബാങ്ക് പ്രസിഡന്റ് വി. ജയകുമാർ, വൈസ് പ്രസിഡന്റ് ടി.പി. ആന്റണി എന്നിവർ അറിയിച്ചു.