കുറുപ്പംപടി: തൊടാപ്പറമ്പ് ജാലകം പബ്ലിക് ലൈബ്രറി സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു . വാർഡ് അംഗം ജിജി ശെൽവരാജ് പതാക ഉയർത്തി. വിമുക്തഭടൻ പങ്കജാക്ഷൻപിള്ള സ്വാതന്ത്ര്യദിന സന്ദേശം നൽകി.
പ്രസിഡന്റ് ബി. വിജയകുമാർ, എൻ.കരുണാകരൻ, എം.എൻ. അനിൽകുമാർ, സുഭാഷ് ഇളയിടം, രാജി ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.