കുറുപ്പംപടി : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മുടക്കുഴ ഗ്രാമ പഞ്ചായത്തിലെ വാണിയപ്പിള്ളി സ്ക്കൂളിൽ നിന്ന് ജനപ്രതിനിധികളും അദ്ധ്യാപകരും വീടുകളിലെത്തി ദേശീയപതാക ഉയർത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ ജോസ് എ.പോൾ , സോമി ബിജു, ഹെഡ്മാസ്റ്റർ എം.കെ.മുഹമ്മദാലി, പി.ടിഎ. വൈസ് പ്രസിഡന്റ് സന്തോഷ്, ടി.കെ. ബിജു, അനസ് ചൂരമുടി എന്നിവർ സംസാരിച്ചു.