അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ പന്തയ്ക്കൽ-ചീനി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പന്തയ്ക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി. ഒരു കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയായ ഈ റോഡ് നിർമ്മാണം ആരംഭിച്ചിട്ടില്ല. ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ. രമേഷ് അദ്ധ്യക്ഷനായി. സഹകരണ ബാങ്ക് ഭരണസമിതി അംഗം പ്രകാശ് പാലാട്ടി, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ഗോകുൽ ഗോപാലകൃഷ്ണൻ, പ്രസിഡന്റ് ജിജോ പൗലോസ് എന്നിവർ സംസാരിച്ചു.