മൂവാറ്റുപുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബ്ബിൽ 'ഹർ ഗർ തിരംഗ' പരിപാടി നടന്നു. ജെ.എസ്.എസ് പഠനകേന്ദ്രമായ ലൈബ്രറിയിൽ ജെ.എസ്.എസ് ട്രെയിനർ ജെബി സിജു പതാക ഉയർത്തി. ലൈബ്രറി സെക്രട്ടറി സമദ് മുടവന അദ്ധ്യക്ഷത വഹിച്ചു. സിജു വളവി സ്വാഗതം പറഞ്ഞു. നെഹ്‌റു യുവ കേന്ദ്ര കോ ഓർഡിനേറ്റർ വി.എസ്. സൂര്യ പതാക കൈമാറി. പീപ്പിൾസ് ഫുട്‌ബാൾ ക്ലബ്ബ് അംഗങ്ങൾക്ക് ജേഴ്സി വിതരണം നടത്തി. ഷാജി ആരിക്കാപ്പീള്ളി, വനിതാ വേദി പ്രസിഡന്റ് ലിസി ജോളി, ബാലവേദി സെക്രട്ടറി ഗൗതം കൃഷ്ണ, അങ്കണവാടി വർക്കർ കവിത, ജിഷാ മനോജ്, സാലി പീറ്റർ എന്നിവർ സംസാരിച്ചു .