അങ്കമാലി: അന്താരാഷ്ട്ര യുവജനദിനത്തോടനുബന്ധിച്ച് അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജി കോളേജിലെ സാമൂഹ്യ സേവന വിഭാഗവും ഹെൽപ്പ് ഏജ് ഇന്ത്യയും സംയുക്തമായി ക്യാമ്പ് സംഘടിപ്പിച്ചു. വയോജനങ്ങളെ സമൂഹത്തിന്റെ ഭാഗമാക്കി നിർത്തുന്നതിന്റെ ആവശ്യകത വിദ്യാർത്ഥികൾക്ക് മനസിലാക്കിക്കൊടുക്കുന്നതിന് പോസ്റ്റർ നിർമ്മാണ മത്സരവും സിഗ്നേച്ചർ ക്യാമ്പയിനും നടത്തി. ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി അങ്കമാലി കോളേജ് പ്രിൻസിപ്പൽ ഡോ.ജോൺ മംഗലത് , സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് എച്ച്.ഒ.ടി ഡോ.ജെസി ജോൺ, എൻ.ജി. കോ ഓർഡിനേറ്റർ റോബിൻ മോൻ വർഗീസ് എന്നിവർ യുവജനദിന സന്ദേശം നൽകി. സ്റ്റുഡൻസ് കോ ഓർഡിനേറ്റർമാരായ ലിജോ ഫിലിപ്പ്, ഡെൽന വിൽസൺ, വി.കെ.കരീന , ബേസിൽ എൽദോ എന്നിവർ നേതൃത്വം നൽകി.