നെടുമ്പാശേരി: സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂവത്തുശേരി യൂണിറ്റ് മുഴുവൻ കച്ചവട സ്ഥാപനങ്ങളിലും സൗജന്യമായി ദേശീയപതാക വിതരണം ചെയ്തു. പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവ് വിതരണോദ്ഘാടനം നിർവഹിച്ചു. മേഖലാ പ്രസിഡന്റ് സി.പി. തരിയൻ, ഷാജു സെബാസ്റ്റ്യൻ, പി.പി. ശ്രീവത്സൻ, ഐ.ഡി. ജെയിംസ് എന്നിവർ പ്രസംഗിച്ചു.