s

കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയനിൽ 75-ാം സ്വാതന്ത്ര്യ ദിനഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സജിത്ത് നാരായണൻ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സൈബർ സേനാ കേന്ദ്ര സമിതി അംഗം ചന്ദ്രബോസ്, സൈബർ സേനാ ചെയർമാൻ മോഹൻകുമാർ, യൂത്ത് മൂവ്മെന്റ് കൺവീനർ അഭിജിത് ഉണ്ണിക്കൃഷ്ണൻ, വനിതാ സംഘം പ്രസിഡന്റ് മോഹിനി വിജയൻ , സെക്രട്ടറി സജിനി അനിൽ, ഗുരു മണ്ഡപം മേൽശാന്തി ദേവദാസ് ശാന്തി തുടങ്ങിയ നിരവധി ആളുകൾ പങ്കെടുത്തു.