അങ്കമാലി: അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കും മദർ ആൻഡ് ചൈൽഡ് വാർഡുകളിലേക്കുമുള്ള റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായി. ആശുപത്രിയിലെത്തുന്ന നൂറുകണക്കിനുപേരെയാണ് ചെളി നിറഞ്ഞ റോഡ് ദുരിതത്തിലാക്കുന്നത്. കാൽനടയായി പോകാൻ കഴിയാത്തവിധം മോശമായ അവസ്ഥയിലാണ് റോഡ്. നഗരസഭയ്ക്കു കീഴിലാണ് അങ്കമാലി താലൂക്ക് ആശുപത്രി. റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാൻ നടപടിയെടുക്കണമെന്നാണ് ആശുപത്രിയിലെത്തുന്നവരുടെ ആവശ്യം.