
കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മോഹൻലാലും മമ്മൂട്ടിയും വീട്ടിൽ ദേശീയ പതാക ഉയർത്തി. ലാൽ എളമക്കരയിലെ വീട്ടിലും മമ്മൂട്ടി പനമ്പിള്ളി നഗറിലെ വീട്ടിലുമാണ് പതാക ഉയർത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവം പങ്ക് ചേരുന്നതായി മോഹൻലാൽ പറഞ്ഞു. 'ഹർ ഘർ തിരംഗ' രാജ്യ സ്‌നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.