
തൃപ്പൂണിത്തുറ: 75-ാമത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവ് ഇന്ത്യ@75 ആഘോഷ പരിപാടിയുടെ ഭാഗമായി തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് തുടക്കം. ഐ.എൻ.എസ് ഗരുഡ എക്സിക്യുട്ടീവ് ഓഫീസർ ക്യാപ്റ്റൻ ഷിനോദ് കാർത്തികേയൻ പതാക ഉയർത്തി ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. വിദ്യർത്ഥികളുടെ മാർച്ച് പാസ്റ്റും വിവിധ കലാപരിപാടികളും എ.ഐ.എസ്.എസ്.സി.ഇ, എസ്.എസ്.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കൽ ചടങ്ങും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ എം.ആർ. രാഖി പ്രിൻസ് യോഗത്തിന് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ എം.എൻ. ദിവാകരൻ, പ്രസിഡന്റ് കെ.എം. രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. ജിംജു പത്രോസ് നന്ദി പ്രകാശിപ്പിച്ചു.