തൃക്കാക്കര: പടമുകൾ തൊട്ടിയിൽ ഭഗവതി ക്ഷേത്രത്തിൽ 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യ ഗണപതിഹോമം ഇന്ന് വെളുപ്പിന് അഞ്ചിന് ആരംഭിക്കും. പുലർച്ചെ നാലിന് തുടങ്ങിയ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി മാത്താനം അശോകൻ, ക്ഷേത്രം മേൽശാന്തി പറവൂർ എൻ.ആർ കണ്ണൻ എന്നിവർ കാർമ്മികത്വം വഹിക്കും.

4.30 ന് നിർമ്മാല്യം, അഞ്ചുമണിക്ക് 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യ ഗണപതിഹോമം, ആറുമണിക്ക് ഉഷപൂജ, ഒമ്പതിന് ജനപതിക്ക് വിശേഷാൽ പൂജ, അപ്പംമൂടൽ, 9.30 ന് ഉച്ചപൂജ, വൈകിട്ട് ആറിന് ദീപാരാധന, രാത്രി 7.15 ന് അത്താഴപൂജ എന്നിവ നടക്കും. തുടർന്ന് എസ്.എൽ.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് എം.ടി സതീശൻ, സെക്രട്ടറി ജോഷി ശാന്തി,കൺവീനർ അനിൽകുമാർ എന്നിവർ അറിയിച്ചു.