sreeman

ആലുവ: മുപ്പത്തടം ഗ്രാമത്തിലെ എല്ലാ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ദേശീയപതാക സൗജന്യമായി വിതരണം ചെയ്യുന്ന ശ്രീമൻ നാരായണന്റെ പദ്ധതി സൈനികാശ്രമം ഭാസ്‌കരൻ നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പങ്കടുത്തവർക്കെല്ലാം അദ്ദേഹം ദേശീയപതാക വിതരണം ചെയ്തു.

വിവിധ പ്രദേശങ്ങളിൽ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം പതാക വാങ്ങാൻ എത്തിയിരുന്നു. വൈകിട്ട് വരെ ആറായിരം പതാകകൾ വിതരണം ചെയ്തതായി ശ്രീമൻ നാരായണൻ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. വി.എം. ശശി, ഡോ. സുന്ദരൻ വേലായുധൻ, ഫിറോസ് ഖാൻ, അയൂബ് ഖാൻ, എസ്. ആന്റണി, അബൂബക്കർ അബൂസ്, ഹരിശ്രീ ബാബുരാജ്, വി.എസ്. നീലകണ്ഠൻ നമ്പൂതിരി, മുകുന്ദൻ, എച്ച്.സി. രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.