കൊച്ചി: വിശിഷ്ടസേവനത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് കൊച്ചി സിറ്റി പൊലീസിലെ 18 ഉദ്യോഗസ്ഥർ അർഹരായി. സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് എറണാകുളം സിറ്റി ഡിറ്റാച്ച്മെന്റ് എസ്‌.ഐ എൻ.എസ്. സലീനബീവി, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് എറണാകുളം സിറ്റി ഡിറ്റാച്ച്മെന്റ് എസ്‌.ഐ (ഗ്രേഡ്) കെ.കെ. പ്രദീപ്, ക്രൈംബ്രാഞ്ച് എസ്‌.ഐ പി.എം. സുനീർ, ക്രൈംബ്രാഞ്ച് അസി. എസ്‌.ഐ (ഗ്രേഡ്) പി.ജി. സുധ, ടെലി കൊച്ചി സിറ്റി ഇൻസ്‌പെക്ടർ ജി. മോഹൻകുമാർ, തൃക്കാക്കര എസ്.എച്ച്.ഒ ആർ. ഷാബു, മട്ടാഞ്ചേരി എസ്.എച്ച്.ഒ പി.കെ. സാബു, കൊച്ചി സിറ്റി മെട്രോ പൊലീസ് എസ്.എച്ച.ഒ എൻ. ഷിബു, ഡി.സി.ആർ.ബി എസ്‌.ഐ പി. ജോർജ് ജോസഫ്, സെൻട്രൽ അസി. എസ്‌.ഐ. കെ.കെ. പ്രദീപ്കുമാർ, ട്രാഫിക് ഈസ്റ്റ് അസി. എസ്‌.ഐ (ഗ്രേഡ്) എ.ജെ. സന്തോഷ്‌കുമാർ, തൃക്കാക്കര സീനിയർ സിവിൽ പൊലീസ് ഓഫീസർ റഫീക്ക്, തൃക്കാക്കര സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗിരീഷ് കുമാർ, ക്രൈംബ്രാഞ്ച് സിവിൽ പൊലീസ് ഓഫീസർ എം.പി. പ്രമോദ്, മട്ടാഞ്ചേരി സീനീയർ സിവിൽ പൊലീസ് ഓഫീസർ പി.കെ ബിജുദാസ്, സൗത്ത് സീനിയർ സിവിൽ പൊലീസ് ഓഫീസർ എൻ.ബി. ജിഷ, തൃക്കാക്കര സീനിയർ സിവിൽ പൊലീസ് ഓഫീസർ എം.എസ്. ജബീർ, സൈബർ ഡോം സിവിൽ പൊലീസ് ഓഫീസർ പി.ബി. അനീഷ് എന്നിവർക്കാണ് മെഡൽ ലഭിച്ചത്.