enforcement-directorate

കൊച്ചി: നയതന്ത്രചാനൽ സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകൾ അന്വേഷിക്കുന്ന കൊച്ചിയിലെ എൻഫോഴ്സ്‌മെന്റ ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ ചെന്നൈയിലെ സോണൽ ഓഫീസിലേക്ക് സ്ഥലം മാറ്റി. 10 ദിവസത്തിനകം ചെന്നൈയിൽ ജോലിക്കെത്തണം.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണമുയർന്ന സ്വർണക്ക‌ടത്ത് കേസിലെ നിർണായക അന്വേഷണങ്ങൾ രാധാകൃഷ്ണനാണ് നടത്തിയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ്, ചന്ദ്രിക ദിനപ്പത്രം വഴി 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതി തുടങ്ങിയ കേസുകളും രാധാകൃഷ്ണനാണ് അന്വേഷിച്ചിരുന്നത്.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഈയിടെ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നടത്തിയ പരാമർശങ്ങളിൽ അന്വേഷണം തുടരുന്നതിനിടെയാണ് സ്ഥലംമാറ്റം. എന്നാൽ പതിവു സ്ഥലംമാറ്റം മാത്രമാണെന്നാണ് ഇ.ഡിയുടെ വിശദീകരണം.