
ചോറ്റാനിക്കര: ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ നവസംരംഭകർക്ക് ധനസഹായം ലഭ്യമാക്കുന്നതിന് വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് വായ്പാമേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി.വി. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. സിജു, രജനി മനോഷ്, പ്രകാശൻ ശ്രീധരൻ, ലേഖ പ്രകാശൻ, മിനി പ്രദീപ് എന്നിവർ പ്രസംഗിച്ചു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, യുക്കോ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, യൂണിയൻ ബാങ്ക്, പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റിവ് ബാങ്ക്, കേരള ബാങ്ക്, കണയന്നൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നീ ധനകാര്യ സ്ഥാപനങ്ങളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ഖാദി ബോർഡ്, പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. സംരംഭകർക്ക് മികച്ച ബാങ്കിംഗ് സേവനം നൽകി മികച്ച പ്രവർത്തനം കാഴ്ചവെച്ച ചോറ്റാനിക്കര യൂക്കോ ബാങ്കിനുള്ള പുരസ്‌കാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു. നിരവധി സംരംഭകർക്ക് തടസങ്ങൾ കൂടാതെ ധനസഹായം വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടികൾ മേളയിലൂടെ ഉറപ്പ് വരുത്തി. മുളന്തുരുത്തി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ കെ.കെ.രാജേഷ് സ്വാഗതവും എൻ.എം.ആരോമൽ നന്ദിയും പറഞ്ഞു.