-college
കടയിരുപ്പ് ഗുരുകുലം എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ തയ്യാറാക്കിയ പഠന റിപ്പോർട്ട് കൈമാറുന്നു

കോലഞ്ചേരി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് എ.ഐ.സി.ടിയുമായി സഹകരിച്ച് കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജ് മിഷൻ അമൃത സരോവർ പരിപാടി സംഘടിപ്പിച്ചു . ഇതോടനുബന്ധിച്ച് സിവിൽ എൻജിനിയറിംഗ് വിഭാഗം വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി കൊച്ചി പണ്ടറച്ചാൽ കനാലിനെക്കുറിച്ച് പഠനറിപ്പോർട്ട് തയ്യാറാക്കി.

കനാലിന്റെ നിലവാരം, മാലിന്യ സ്രോതസുകൾ എന്നിവ കണ്ടെത്തി ടൂറിസം വികസനത്തിന് ഉതകുന്ന രീതിയിൽ നവീകരിച്ചെടുക്കാൻ ചെയ്യേണ്ട നടപടികളായിരുന്നു റിപ്പോർട്ടിലുള്ളത്. കൊച്ചി കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനിയർക്ക് കോളേജ് നോഡൽ ഓഫീസർ പ്രൊഫ. എ.വി. അജിത് റിപ്പോർട്ട് കൈമാറി . ഗവ. നോഡൽ ഓഫീസർ എ.കെ. സന്തോഷ് സംബന്ധിച്ചു.