ആലുവ: ആലുവ താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ വിവാഹ പൂർവ ബോധവത്കരണ ക്ളാസ് പ്രസിഡന്റ് എ.എൻ. വിപിനേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പ്രൊഫ. കെ.എസ്.ആർ. പണിക്കർ അദ്ധ്യക്ഷത വഹിച്ചു. വി. മുരളീധരൻ, ഡോ.പത്മജ, ഡോ.ജയകുമാർ എന്നിവർ ക്ലാസുകളെടുത്തു. യൂണിയൻ സെക്രട്ടറി പി.എസ്.വിശ്വംഭരൻ, വി.ജി.രാജഗോപാൽ, അഡ്വ.രഘുകുമാർ, പി.നാരായണൻ നായർ, ജെ. ഹരികുമാർ, പി. ചന്ദ്രമോഹനൻ നായർ, സുരേഷ് ബാബു, അനിൽ എം. പിള്ള എന്നിവർ സംസാരിച്ചു. ഇന്ന് ഡോ.ബി. രാജീവ്, കെ.എൻ.സുരേഷ്ബാബു, പ്രതാപചന്ദ്രൻ (വൈക്കം) എന്നിവർ ക്ലാസെടുക്കും.