മൂവാറ്റുപുഴ: ഇലാഹിയ പബ്ലിക് സ്കൂളിൽ നിന്ന് സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് അവാർഡും മെറിറ്റ് സർട്ടിഫിക്കറ്രും വിതരണം ചെയ്തു. വിജയത്തിനു പിന്നിൽ പ്രവർത്തിച്ച അദ്ധ്യാപകരെ ആദരിച്ചു. സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണവും നടന്നു. ഡോ. എം അബ്ദുൽ റഹിമാൻ അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
2021-ലെ ഏറ്റവും നല്ല ഗായകനുള്ള പ്രേംനസീർ പുരസ്‌കാരം ലഭിച്ച ഇലാഹിയ പബ്ലിക് സ്കൂളിലെ സംഗീത അദ്ധ്യാപകനായ പി.എം. റഷീദിനെ മെമെന്റോ നൽകി ആദരിച്ചു. ഇലാഹിയ ട്രസ്റ്റ് ചെയർമാൻ കെ.എം. പരീത് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അസൈനാർ, ഡോ.എം .നീതു സോനാ വൈസ് ചെയർമാൻ അഡ്വ.ടി.എസ്. റഷീദ്, സ്കൂൾ മാനേജർ എം.അബ്ദുൽ ഖാദർ, സെക്രട്ടറി പി.എം. അസീസ്, വി.യു. സിദ്ധിഖ് എന്നിവർ സംസാരിച്ചു.