t

തൃപ്പൂണിത്തുറ: ഭഗത് സോക്കർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭരത് പെട്രോളിയം കോർപ്പറേഷന്റെ സഹകരണത്തോടെ നടന്നു വരുന്ന സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങൾക്ക് നാളെ സമാപനമാവും. എരൂർ റെഡ് കൈറ്റ് ടർഫ് ഗ്രൗണ്ടിൽ നടക്കുന്ന ഇന്ത്യ @ 75 ഇന്റിപെൻന്റസ് കപ്പിന് വേണ്ടിയുള്ള ഫുട്‌ബാൾ ടൂർണ്ണമെന്റിന്റെ ഫൈനലോടു കൂടിയാണ് ആഘോഷ പരിപാടികൾ സമാപിക്കുന്നത്. കൂട്ടയോട്ടം, സ്വാതന്ത്ര സന്ദേശ യാത്ര, 1000 ഫുട്ബാൾ താരങ്ങൾ അണിനിരക്കുന്ന പെനാൽറ്റി ഷൂട്ടൗട്ട്, ഫുട്ബാൾ മത്സരങ്ങൾ തുടങ്ങിയ വ്യത്യസ്തയാർന്ന പരിപാടികളാണ് നടക്കുന്നത്. തൃപ്പൂണിത്തുറ നഗരസഭാ ചെയർ പേഴ്സൺ രമ സന്തോഷ്,​ അഡ്വ. എസ്. മധുസുദനൻ തുടങ്ങിയവരാണ് നേതൃത്വം കൊടുക്കുന്നത്.