പെരുമ്പാവൂർ: അശമന്നൂർ പഞ്ചായത്തിലെ അവളിടം യുവതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർ ക്യാരി ബാഗ് നിർമാണ പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അശ്വതി ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. ഇന്ദു സജി, സി.എസ്.ശിശിര, വാർഡ് അംഗം ഗീത രാജീവ്, ലതാ രാമചന്ദ്രൻ, അജാസ് യൂസഫ്, കെ.കെ. മോഹനൻ എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറോളം യുവതികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്: അശമന്നൂർ പഞ്ചായത്തിലെ അവളിടം യുവതി ക്ലബ്ബിന്റെ ക്യാരി ബാഗ് നിർമ്മാണ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി ഉദ്ഘാടനം ചെയ്യുന്നു.