പെരുമ്പാവൂർ: ചേരാനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം സപ്തദിന ക്യാമ്പ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ചാർളി തോമസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം എം.ഒ.ജോസ്, പ്രിൻസിപ്പൽ എസ്.കെ. മാലിനി, കെ.ഒ. ഫ്രാൻസിസ്, എം.എസ്. മഞ്ജു, എ.വി. വൈഷ്ണവി, കെ.എ. അതുൽകൃഷ്ണ, മനീഷ ഗംഗാധരൻ എന്നിവർ സംസാരിച്ചു.