t

തൃപ്പൂണിത്തുറ: ആസാദി കാ അമൃത് മഹോത്സവിനോട്‌ അനുബന്ധിച്ച് തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന 'സമഭാവന 2022’ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. കെ. ബാബു എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ.എൽ.വി കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ആർ. രാജലക്ഷ്മി സ്വാഗതം പറഞ്ഞു. ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ്‌, മുനിസിപ്പൽ കൗൺസിലർ രാധിക വർമ്മ, ഡോ. എം.എസ്. മുരളി, ശോഭ ആനി ജോസഫ്, ജയൻ വെണ്ണിക്കൽ, പ്രകാശ് അയ്യർ, വിവേക് പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.