കൂത്താട്ടുകുളം: കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലയിൽ ഒരു വീട്ടിൽ നിന്ന് ഒരു പുസ്തകം പരിപാടിക്ക് തുടക്കം. ഗ്രന്ഥശാലയിലെ പുസ്തകശേഖരം വർദ്ധിപ്പിക്കാനും ഗ്രന്ഥശാലയെ വീടുകളുമായി ബന്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രന്ഥശാല പ്രസിഡന്റ്‌ സി.എൻ. പ്രഭകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിജോ വർഗീസ് ആദ്യ പുസ്തകം കൈമാറി. സെക്രട്ടറി എം.കെ.രാജു, സുമാഹരിദാസ്, ഷിനുമോഹൻ, റെമിൽ ജോയി, എം.കെ.പ്രകാശ് , കെ.എ. അനു , മനു കുര്യാക്കോസ് എന്നിവർ സംസാരിച്ചു.