കൊച്ചി: 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ ദിനത്തിൽ ക്ലാസിക് ആൻഡ് വിന്റേജ് മോട്ടോർ ക്ലബ്ബ് കേരളയുടെ ആഭിമുഖ്യത്തിൽ ക്ലാസിക് വിന്റേജ് കാറുകളുടെ പ്രദർശനവും സ്വാതന്ത്ര്യദിന റാലിയും സംഘടിപ്പിക്കും. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാവിലെ 8.30 മുതൽ 10.30വരെയാണ് പ്രദർശനം.