
കൊച്ചി: കേരള ഗ്രാമീൺ ബാങ്കുൾപ്പെടെയുള്ള രാജ്യത്തെ ഗ്രാമീൺ ബാങ്കുകൾ ഇപ്പോൾ അതിരൂക്ഷമായ തൊഴിലാളി ക്ഷാമം അഭിമുഖീകരിക്കുകയാണെന്നും മതിയായ നിയമനം നടത്തി ഉടനടി പരിഹരിക്കണമെന്നും ബി.എം.എസ് ദേശീയ സെക്രട്ടറി ഗിരീഷ് ചന്ദ്ര ആര്യ ആവശ്യപ്പെട്ടു. ഓൾ ഇന്ത്യ ഗ്രാമീൺ ബാങ്ക് വർക്കേഴ്‌സ് ഓർഗനൈസേഷന്റെയും, ഓൾ ഇന്ത്യ ഗ്രാമീൺ ബാങ്ക് ഓഫീസേഴ്‌സ് ഓർഗനൈസേഷന്റെയും ദേശീയ പ്രവർത്തകസമിതി യോഗത്തിന്റെ ഭാഗമായി നടന്ന ബാങ്കേഴ്‌സ് കൺവെൺഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ എ.ഐ.ജി. ഡബ്ല്യു.ഒ ദേശീയ അദ്ധ്യക്ഷൻ രത്തൻ സിംഗ് അദ്ധ്യക്ഷത വഹിച്ചു. ഗോപിഷ് ഉണ്ണി രാഹുൽ കുമാർ വത്സ്, നിഷാന്ത് സാനി തുടങ്ങിയവർ സംസാരിച്ചു.