തൃപ്പൂണിത്തുറ: തെക്കേ ഇരുമ്പനം പൊന്നിൻ ചേരിമുകൾ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മേൽശാന്തി അനീഷ് തിലകന്റെ മുഖ്യ കാർമ്മികത്വത്തിൽ നാളെ 108 നാളികേരത്തിന്റെ അഷ്ട ദ്രവ്യ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടക്കും. രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. 8.30ന് ഗജപൂജ, ആനയൂട്ട്.