ka

കുറുപ്പംപടി : സഹകരണ മേഖലയെ അട്ടിമറിക്കാനുള്ള ശ്രമം വിഫലമാകുമെന്ന് മന്ത്രി വി.എൻ വാസവൻ. കോടനാട് സർവീസ് സഹകരണ ബാങ്കിന്റെ ആലാട്ടുചിറ ബ്രാഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനജീവിതത്തിന്റെ സമസ്ത മേഖലയെയും സ്വാധീനിക്കുന്ന സഹകരണ പ്രസ്ഥാനം ഒരിക്കലും തകരില്ലെന്ന് മന്ത്രി പറഞ്ഞു.

കോടനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിപിൻ കോട്ടക്കുടി അദ്ധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഭരണ സമിതി അംഗം അഡ്വ. പുഷ്പദാസ്, മുൻ എം.എൽ.എ സാജു പോൾ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, കൂവപ്പടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ,ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ ബാബു ജോസഫ്, മുൻ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് വി.പി.ശശീന്ദ്രൻ,സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ. എം. രാമചന്ദ്രൻ, ബാങ്ക് ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.