മൂവാറ്റുപുഴ: നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് പോക്സോ ജില്ലാ ജഡ്ജി പി.വി.അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാദർ ആന്റണി പുത്തൻകുളം അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഒ.വി.അനീഷ്, പി.ടി.എ പ്രസിഡന്റ് ബിജു മാത്യു, എം. പി. ടി .എ പ്രസിഡന്റ് റീന ജോ, പ്രോഗ്രാം ഓഫീസർ അപർണ ചാക്കോ എന്നിവർ സംസാരിച്ചു. ഭരണഘടനയെ കുറിച്ച് ജസ്റ്റിസ് അനീഷ് കുമാർ ക്ലാസെടുത്തു.