തൃപ്പൂണിത്തുറ: തെക്കൻ പറവൂർ പി.എം.യു.പി സ്കൂളിൽ 75-ാമത് സ്വാതന്ത്ര്യദിനാഘോഷവും ധീരജവാന്മാരെ ആദരിക്കൽ ചടങ്ങും നടത്തും. നാളെ രാവിലെ ഒമ്പതിന് സ്കൂൾ മാനേജർ കെ.കെ. വിജയൻ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തും. ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്യും. കെ.കെ. വിജയൻ അദ്ധ്യക്ഷത വഹിക്കും.

സ്വാതന്ത്ര്യ ദിന പതിപ്പിന്റെ പ്രകാശനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി നിർവഹിക്കും. സെക്രട്ടറി കെ.കെ. ശേഷാദ്രിനാഥൻ സമ്മാനദാനം നടത്തും. ആനി അഗസ്റ്റിൻ, പി.പി. മഹേഷ്, രാധിക മഞ്ചേഷ്, സൗമ്യ സനോജ്, പി.ആർ. സുജ എന്നിവർ സംസാരിക്കും.