നെടുമ്പാശേരി: മുൻ ഐ.ബി ഉദ്യോഗസ്ഥനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞു. കൊച്ചിയിൽനിന്ന് യു.കെയിലേയ്ക്ക് പോകുന്നതിനാണ് സർവീസിൽനിന്ന് വിരമിച്ച കെ.വി. തോമസ് എത്തിയത്. മുൻകാലത്ത് ഉണ്ടായിരുന്ന കേസിൽനിന്ന് വിടുതൽ ചെയ്യാതിരുന്നതാണ് തടസമായതെന്ന് പറയുന്നു. എമിഗ്രേഷൻ വിഭാഗം യാത്രാവിലക്ക് അറിയിച്ചതിനാൽ പോകാൻ കഴിഞ്ഞില്ല.