
ആലുവ: കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ആലുവ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്ക് ദേശീയപതാക വിതരണം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.സ്മിജൻ മേഖലാ സെക്രട്ടറി എ.എ. സഹദിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ശ്രീമൂലം മോഹൻദാസ്, വനിതാ വിംഗ് സംസ്ഥാന കമ്മിറ്റി അംഗം ജിഷ ബാബു, അജ്മൽ കാമ്പായി എന്നിവർ സംസാരിച്ചു.