തോപ്പുംപടി: അമിത വേഗതയിൽവന്ന സ്വകാര്യബസ് കാറിലിടിച്ചു. കാർ ഓടിച്ചിരുന്ന ദേശാഭിമാനി ലേഖകൻ കുമ്പളങ്ങി പടക്കാറവീട്ടിൽ പി. സി. അനന്തുവിന് (28) പരിക്കേറ്റു. ആലുവ -ഫോർട്ടുകൊച്ചി റൂട്ടിലോടുന്ന സ്വകാര്യബസാണ് ഇടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.50ന് പോളക്കണ്ടം മാർക്കറ്റിന് സമീപത്തുവച്ചാണ് സംഭവം. ബസ് നിർത്താതെ പോയി. പൊലീസിൽ പരാതി നൽകി.