കുമ്പളം: കുമ്പളം ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എൽ.എൽ.ബി, പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എം.എസ്. ഗിരിജാദേവി അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. അഫ്സൽ നമ്പ്യാരത്ത്, കുമ്പളം ആർ.പി.എം എച്ച്.എസ് മുൻ പ്രധാനാദ്ധ്യാപകൻ കെ.പി. സദാശിവൻ, ജില്ലാ ലൈബ്രറി കൗൺസിൽ എക്സി. അംഗം വി.ആർ. മുരുകേശൻ, ജെലിൻ കുമ്പളം, ഗ്രന്ഥശാല സെക്രട്ടറി കെ.എസ്. ഗിരിജാവല്ലഭൻ, കമ്മിറ്റി അംഗം വിജയൻ മാവുങ്കൽ എന്നിവർ സംസാരിച്ചു. പുരസ്കാരം സ്വീകരിച്ച വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് അഡ്വ. റംസീന, ഉദയകുമാർ, നന്ദിനി എസ്. മേനോൻ, എം. പാർവ്വതി എന്നിവർ സംസാരിച്ചു.