ആലുവ: വ്യത്യസ്ത സ്ഥലങ്ങളിലായി ട്രെയിനിനുമുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ട് പേരിൽ ഒരാൾ മരിച്ചു. ആലുവ റെയിൽവേസ്റ്റേഷനുസമീപം ട്രെയിനിനു മുന്നിൽ ചാടിയ അശോകപുരം കരിപ്പേലിൽ മാനുവലാണ് (85) മരിച്ചത്. ഗാരേജിനു സമീപം ട്രെയിനിന് മുന്നിൽ ചാടിയ ആളുടെ കാൽ അറ്റുപോയി. തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.