തൃപ്പൂണിത്തുറ: അത്താഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നാടക മത്സരം സമാപിച്ചു. എ.ആർ രതീശൻ രചിച്ച് ഷാജി മനയത്ത് സംവിധാനം ചെയ്ത ഇടപ്പള്ളി നാടക പഠന കേന്ദ്രം അവതരിപ്പിച്ച 'ചെ, എന്റെ സ്വന്തം ടൈറ്റൻ' ഒന്നാം സ്ഥാനവും തിലകൻ പൂത്തോട്ട രചനയും സംവിധാനവും ചെയ്ത സൗത്ത് പുരോഗമന കലാ സാഹിത്യ സംഘം പൂത്തോട്ട യൂണിറ്റ് അവതരിപ്പിച്ച 'നവോത്ഥാനത്തിന്റെ നാൾവഴികൾ' രണ്ടാം സ്ഥാനവും കെ.ആർ രമേശ് സംവിധാനം ചെയ്ത് പി.എ അമ്പിളി അവതരിപ്പിച്ച 'ഹാർമോണിയം' എന്ന ഏകപാത്ര നാടകം മൂന്നാം സ്ഥാനവും നേടി. മികച്ച സംവിധായകനായി 'ചെ, എന്റെ സ്വന്തം ടൈറ്റൻ' എന്ന നാടകം സംവിധനം ചെയ്ത എ.ആർ രതീശനും മികച്ച നടനായി ചെഗുവേരയുടെ വേഷം ചെയ്ത ബൈജു സദാനന്ദനും മികച്ച നടിയായി ഹാർമോണിയം എന്ന നാടകത്തിൽ മേരിയുടെ വേഷം ചെയ്ത പി.എ അമ്പിളിയും പ്രത്യേക ജൂറി പരാമർശത്തിന് നവോത്ഥാനത്തിന്റെ നാൾവഴികൾ നാടകത്തിൽ ശ്രീനാരായണ ഗുരുവിന്റെ വേഷം ചെയ്ത കെ.ബി കലേശനും തിരഞ്ഞെടുക്കപ്പെട്ടു.