ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെ നേതൃത്വത്തിലുള്ള 168-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്നലെ 500 ലേറെ കേന്ദ്രങ്ങളിൽ പീതപതാക ഉയർന്നു. യൂണിയന് കീഴിലുള്ള 61 ശാഖകളിലും 360 കുടുംബ യൂണിറ്റുകളിലും പ്രധാന കവലകളിലും പീതപതാകകൾ ഉയർന്നു. ആയിരക്കണക്കിന് ശ്രീനാരായണീയ ഭവനങ്ങളിലും പതാക ഉയർത്തി.
യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ് വി. സന്തോഷ് ബാബു പതാക ഉയർത്തി. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ സന്ദേശം നൽകി. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, പി.പി. സനകൻ, കൗൺസിലർ സജീവൻ ഇടച്ചിറ, വനിത സംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിന്ദു രതീഷ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, സൈബർ സേന ചെയർമാൻ ജഗൽകുമാർ,
യൂത്ത് മൂവ്‌മെന്റ് കൗൺസിലർമാരായ രഞ്ജിത്ത് അടുവാശ്ശേരി, ഷാൻ അത്താണി, ശരത് തായിക്കാട്ടുകര, അഖിൽ ഇടച്ചിറ, രാജേഷ് എടയപ്പുറം, യൂണിയൻ വനിതാ സംഘം കൗൺസിലർമാരായ മേഘ പ്രസാദ്, രശ്മി ദിനേശ്, സജിത സുഭാഷാണൻ, ഷിജി ഷാജി, യൂണിയൻ സൈബർ സേന ഭാരവാഹികളായ കോമളകുമാർ, എ. ആർ. ഹരിലാൽ, വിവിധ ശാഖ ഭാരവാഹികളായ എം.കെ. രാജീവ്, കെ.ആർ. ദേവദാസ്, സി.പി. ബേബി, അരുൺ മുപ്പത്തടം, അനീഷ് എടയപ്പുറം തുടങ്ങിയവർ സംബന്ധിച്ചു.