കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ ഇന്ന് രാവിലെ ഒമ്പതിന് സർവകലാശാല ആസ്ഥാനത്തുള്ള ഭരണനിർവഹണ ബ്ലോക്കിന് മുന്നിൽ നടക്കും. വൈസ് ചാൻസലർ പ്രൊഫ. എം.വി. നാരായണൻ ദേശീയപതാക ഉയർത്തും. തുടർന്ന് ദേശീയഗാനം ആലപിക്കും. സർവകലാശാലയുടെ പ്രാദേശിക കാമ്പസുകളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് അതത് പ്രാദേശിക കാമ്പസുകളിലെ ഡയറക്ടർമാർ നേതൃത്വം നൽകുമെന്ന് രജിസ്ട്രാർ അറിയിച്ചു.