mary

അങ്കമാലി: മകന്റെ കുത്തേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി​യി​ൽ ചികിത്സയിലായിരുന്ന നായത്തോട് പുതുശ്ശേരി പരേതനായ കുഞ്ഞുമോന്റെ ഭാര്യ മേരി (53) മരിച്ചു. ആഗസ്റ്റ് ഒന്നി​ന് പുലർച്ചെയാണ് മേരി​യെ മകൻ കി​രൺ​ (27) കുത്തി​യത്. സംഭവസമയത്ത് അമ്മയും മകനും മാത്രമേ വീട്ടി​ൽ ഉണ്ടായി​രുന്നുള്ളു. ഇരുവരും തമ്മി​ൽ വഴക്ക് പതി​വായി​രുന്നു. മേരിയെ കുത്തിയ കാര്യം കിരൺ ബന്ധുക്കളെയും അയൽക്കാരെയും അറി​യി​ച്ചെങ്കി​ലും ആരും സഹായി​ച്ചി​ല്ല. കുത്തേറ്റ് കുടൽമാല പുറത്തുവന്ന മേരി​യെ കിരൺ തന്നെയാണ് അങ്കമാലി​ ലി​റ്റി​ൽ ഫ്ളവർ ആശുപത്രിയിലെത്തിച്ചത്. തലയ്ക്കും പരി​ക്കേറ്റി​രുന്നു. ആന്തരിക രക്തസ്രാവമുണ്ടായി​രുന്നതി​നാൽ പി​ന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നെടുമ്പാശേരി പൊലീസ് അറസ്റ്റുചെയ്ത കിരൺ ആലുവ സബ് ജയിലിൽ റിമാൻഡിലാണ്. ചുമട്ടുതൊഴിലാളിയായ കിരൺ അടിപിടി കേസുകളിലും മാലമോഷണ കേസുകളിലും പ്രതിയാണ്. ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. നീതുവെന്ന മകൾ കൂടി​ മേരി​ക്കുണ്ട്. മരുമക്കൾ: സന്ദീപ്, സ്നേഹ. സംസ്കാരം ഇന്ന് പോസ്റ്റ്മോർട്ടത്തി​ന് ശേഷം നടത്തും.