salman

കൊച്ചി: എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കു നേരെ ന്യൂയോർക്കിൽ നടന്ന വധശ്രമത്തിൽ സർവകലാശാല കോൺഫഡറേഷൻ പ്രതിഷേധിച്ചു. കലാസാഹിത്യസാംസ്‌കാരിക പ്രവർത്തകർക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആക്രമണ പരമ്പരകളുടെ തുടർച്ചയാണ് റുഷ്ദിക്കു നേരെയുണ്ടായ വധശ്രമം. വർഗീയവാദികളുടെ കൊലക്കത്തിക്കിരയായ നരേന്ദ്ര ധബോൽക്കർ, ഗോപിന്ദ് പൻസാരെ, കൽബുർഗി, ഗൗരീ ലങ്കേഷ് തുടങ്ങിയവർ രാജ്യത്ത് വധിക്കപ്പെട്ടവരാണ്. കേരളത്തിൽ എസ്.ഡി.പി.ഐ, പോപ്പുലർഫ്രണ്ട് ശക്തികളുടെ ആക്രമണത്തിനിരയായ മുൻ കോളേജ് അദ്ധ്യാപകൻ പ്രൊ.ടി.ജെ. ജോസഫിനേയും ഓർക്കേണ്ടതാണ്. റുഷ്ദിയെ വധിക്കാൻ ശ്രമിച്ച ഭീകര ശക്തികൾക്കെതിരെ സാർവദേശീയമായ ജനരോഷം ഉയരണമെന്ന് ഫെഡറേഷൻ പ്രസിഡന്റ് ഡോ.പി.കെ. ബിജു പ്രസ്താവനയിൽ പറഞ്ഞു.