അങ്കമാലി: അങ്കമാലി സുബോധനയിൽ ജനാധിപത്യത്തിന്റെ വിരോധാഭാസം എന്ന വിഷയത്തിൽ ഇന്ന് വൈകിട്ട് മൂന്നിന് സംവാദം നടക്കും. സമകാലിക പ്രതിഭാസങ്ങളെ സംവാദം വിലയിരുത്തുമെന്ന് സുബോധന അക്കാഡമി ചെയർമാൻ അറിയിച്ചു. സുബോധന അക്കാഡമി ഡീൻ ഡോ. ജോയ് അയിനിയാടൻ വിഷയാവതരണവും അഡ്വ.ജയശങ്കർ മുഖ്യപ്രഭാഷണവും നടത്തും.