bjp

ആലുവ: സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഭാരതീയ ജനതാ മഹിളാ മോർച്ച ആലുവ മണ്ഡലം കമ്മിറ്രി വന്ദേമാതര പദയാത്ര നടത്തി. ബി.ജെ.പി സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആസാദി കാ അമൃതോത്സവ് സംസ്ഥാന സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് സിന്ധുമോൾ ആരോപിച്ചു.

ഭാരതീയ ജനതാ മഹിളാ മോർച്ച ആലുവ മണ്ഡലം പ്രസിഡന്റ് ശ്രീവിദ്യ ബൈജു പദയാത്ര നയിച്ചു.

മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ഡോ. രജന ഹരീഷ് പദയാത്ര നായികയ്ക്ക് ദേശീയ പതാക കൈമാറി.
ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ.സെന്തിൽകുമാർ, ജനറൽ സെക്രട്ടറി പ്രദീപ് പെരുംപടന്ന, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ ജി.സുനിത, ബാനുശ്രി, സുകന്യ സുദർശൻ, സിന്ധു റെജി, അപ്പു മണ്ണാച്ചേരി, ബേബി നമ്പേലി, ധന്യ കൃഷ്ണകുമാർ, ഹിമ ഷിജു, സരിത ബിജു, കാഞ്ചന കുഞ്ഞുമോൻ, ബിന്ദു വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.