അങ്കമാലി-സ്വകാര്യ ബസ് തൊഴിലാളികളുടെ കൂലി ഉയർത്തണമെങ്കിൽ വിദ്യാർത്ഥികൾക്കുള്ള നിരക്ക് വർദ്ധിപ്പിക്കണമെന്ന ബസ് ഉടമ അസോസിയേഷന്റെ നിലപാട് സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ഡി.വൈ.എഫ്.ഐ . വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഇളവ് ആനുകൂല്യമല്ല അവകാശമാണെന്നും ബസ് ഓണേഴ്സ് അസോസിയേഷൻ നിലപാട് തിരുത്തണമെന്നും ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ, സെക്രട്ടറി സച്ചിൻ ഐ. കുര്യാക്കോസ് എന്നിവർ ആവശ്യപ്പെട്ടു.