rotary

അങ്കമാലി: കൊച്ചിൻ മെട്രോപോളിസ് റോട്ടറി ക്ലബ്ബും അങ്കമാലി റോട്ടറി ക്ലബും ലൂർദ് ഹോസ്പിറ്റൽ എറണാകുളവുമായി ചേർന്ന് നടത്തുന്ന ധ്വനി പദ്ധതിയുടെ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. കേൾവിശക്തിക്കുള്ള ഉപകരണങ്ങളും സഹായങ്ങളും നൽകുന്നതാണ് പദ്ധതി. റോട്ടറി ഇന്റർനാഷണൽ 3201 ഡിസ്ട്രിക്ട് ഗവർണർ രാജ്‌മോഹൻ നായർ, ലൂർദ്‌ ആശുപത്രി ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ, ധ്വനി പ്രോജക്ട് ചെയർമാനും ലൂർദ് ഹോസ്പിറ്റൽ ഇ.എൻ.ടിയുടേയും കോക്ക്‌ലിയർ ഇംപ്ലാന്റ് സർജറി തലവനുമായ ഡോ. ജോർജ് കുരുവിള, അങ്കമാലി റോട്ടറി ക്ലബ് പ്രസിഡന്റ് പോൾ വർഗീസ്, കൊച്ചിൻ മെട്രോപോളിസ് റോട്ടറി ക്ലബ് പ്രസിഡന്റ് ബ്രൈറ്റ് പുത്തൻപറമ്പിൽ എന്നിവർ പ്രസംഗിച്ചു.