
നെടുമ്പാശേരി: കോമൺവെൽത്ത് ഗെയിംസിൽ വെള്ളി കരസ്ഥമാക്കി രാജ്യത്തിന്റെ അഭിമാനമായിമാറിയ പി.ആർ. ശ്രീജേഷിനും എം. ശ്രീശങ്കറിനും യൂത്ത് കോൺഗ്രസ് പ്രവർത്തകർ നെടുമ്പാശേരി വിമാനത്താവളത്തിൽ ആവേശോജ്ജ്വല സ്വീകരണം നൽകി.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ, അൻവർ സാദത്ത് എം.എൽ.എ എന്നിവർ ചേർന്ന് ഇരുവരെയും പൊന്നാടയണിയിച്ചു. പി ആർ ശ്രീജേഷിന്റെ നേതൃത്വത്തിൽ ഹോക്കി ടീം വെള്ളി മെഡൽ നേടിയിരുന്നു. ശ്രീശങ്കർ ലോംഗ് ജംപിലാണ് വെള്ളി കരസ്ഥമാക്കിയത്.
സംസ്ഥാന സെക്രട്ടറിമാരായ ലിന്റൊ പി. ആന്റു, ജിൻഷാദ് ജിന്നാസ്, ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌ക്കർ പനയപ്പിള്ളി, ജില്ലാ സെക്രട്ടറിമാരായ എ.എ. അബ്ദുൾ റഷീദ്, എം.എ. ഹാരിസ്, സുധീഷ് കപ്രശ്ശേരി, അൻസാർ തോറേത്ത്, അനീഷ് മണവാളൻ, നിയോജക മണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ്, പി.എച്ച്. അസ്ലം, ജോസ് നെടുമ്പാശേരി, റോബിൻ കുര്യൻ, അനൂപ് ശിവശക്തി, സെബാസ്റ്റ്യൻ നെടുവന്നൂർ, എയ്‌ജോ വർഗീസ്, ആൽഫിൻ രാജൻ, ജോസഫ് മഞ്ഞപ്ര, ഷാന്റൊ പൈലി തുടങ്ങിയവർ നേതൃത്വം നൽകി.