തൃക്കാക്കര: പാലിയേറ്റീവ് കെയർ ഭക്ഷണത്തുക നൽകുന്നതിലും ക്രമക്കേടുള്ളതായി ഓഡിറ്റ് വിഭാഗം കണ്ടെത്തി. പാലിയേറ്റീവ് കെയർ പദ്ധതിക്കായി നഗരസഭാ 2,34,670 രൂപ ചെലവഴിച്ചിട്ടുണ്ട്. പാലിയേറ്റീവ് കെയർ പദ്ധതിയുടെ മാർഗരേഖപ്രകാരം വീടുകളിലെ കിടപ്പ് രോഗീ പരിചരണത്തിൽ മുഴുവൻ സമയവും പങ്കെടുക്കുന്ന ഒരാൾക്ക് 80 രൂപ ഭക്ഷണത്തിനുള്ള തുക വകയിരുത്താവുന്നതാണ്.എന്നാൽ നഗരസഭയിൽ കിടപ്പ് രോഗീ പരിചരണത്തിൽ പങ്കെടുക്കുന്ന വ്യക്തിക്ക് തുക കണക്കാക്കുന്നുണ്ടെങ്കിലും അതാത് വ്യക്തിക്ക് തുക കൊടുക്കാതെ പാലിയേറ്റിവ് കെയറായി പ്രവർത്തിക്കുന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കാണ് നഗരസഭാ നൽകിവന്നിരുന്നതെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി. ഇതിനാൽ മൂന്ന് പേരടങ്ങുന്ന ടീമിലെ മുഴുവൻ അംഗങ്ങൾക്കും തുക ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താൻ സാധിക്കില്ല. വീടുകളിലെ കിടപ്പ് രോഗീ പരിചരണത്തിന് പോകുന്ന വ്യക്തികൾക്കുള്ള വേതനം അതാത് വ്യക്തികളുടെ അക്കൗണ്ടിൽ നൽകുകയും ഭക്ഷണത്തിനു അനുവദിക്കുന്ന തുകയും അക്കൗണ്ടിലേക്ക് നൽകണമെന്നും ഓഡിറ്റ് വിഭാഗം നിർദേശിച്ചു. നഗരസഭാ പ്രദേശത്ത് പ്രവർത്തിക്കുന്ന സ്പോർട്ട്സ് സെന്ററുകൾക്ക് ബിൽഡിംഗ് പെർമിറ്റ് നൽകിയ വിവരം നഗരസഭയിൽ ലഭ്യമല്ല. അനുമതി നൽകിയ രേഖയും കണ്ടെത്താനായില്ല.