
ആലുവ: അമൃത് സരോവർ പദ്ധതിയുടെ കീഴ്മാട് പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് സതി ലാലു നിർവഹിച്ചു. ആറാം വാർഡിലെ പത്തര ഏക്കർ വിസ്തൃതിയിലുള്ള തുമ്പിച്ചാൽ ചിറയാണ് പദ്ധതിയുടെ ഭാഗമായി ശുചീകരിച്ചത്. വാർഡ് അംഗം ടി.ആർ.രജീഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.കെ. സതീശൻ, അൻവർ, അൻഷാഫ് തുടങ്ങിയവർ സംസാരിച്ചു.