
ആലുവ: എസ്.എസ്.എൽ.സി, പ്ലസ് ടു, സർവകലാശാല പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ യൂത്ത് കോൺഗ്രസ്, കെ.എസ്.യു എടയപ്പുറം മേഖലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ആദരിച്ചു. അൻവർ സാദത്ത് എം.എൽ.എ മെറിറ്റ് അവാർഡ് വിതരണം നിർവഹിച്ചു.
യൂത്ത് കോൺഗ്രസ് കീഴ്മാട് മണ്ഡലം സെക്രട്ടറി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പി.എ. മുജീബ്, പി.ജെ. സുനിൽകുമാർ, ജോസി പി. ആൻഡ്രൂസ്, കെ.എസ്. കൊച്ചുപിള്ള, സി.കെ. ജയൻ, അഡ്വ. ജോർജ് ജോൺ വാലത്ത്, കെ.ബി.സദ്ദാം, ഇജാസ് അഹമ്മദ്, ഷാഹുൽ കോണത്തുകാട്, ദിനേശ് സിംഗ്, അബ്ദുള്ള പെരുമ്പാടൻ, ടി.എ.ബഷീർ, എം.എസ്.പി. സലീം എന്നിവർ സംസാരിച്ചു.